സം​ഗീ​ത ആ​ൽ​ബ​ം ഇറക്കി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
Thursday, June 8, 2023 12:29 AM IST
പാലക്കാട് : അ​ട്ട​പ്പാ​ടി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി പൊ​റു​പ്പ്(​ഉ​ത്ത​ര​വാ​ദി​ത്വം) എ​ന്ന പേ​രി​ൽ സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി അ​ട്ട​പ്പാ​ടി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശി​ശു​മ​ര​ണം കു​റ​യ്ക്കു​ക, എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ല്​കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് ആ​ൽ​ബ​ത്തി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ൽ​ബം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി റീ​ത്ത പ്ര​കാ​ശ​നം ചെ​യ്തു. അ​ഗ​ളി ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ജോ​ജോ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ആ​ൽ​ബ​ത്തി​ന് സം​ഗീ​ത​വും ര​ച​ന​യും ഗ​ഫൂ​ർ കു​ന്നു​മ​ലാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടോ​ണി തോ​മ​സ്, ഗ​ഫൂ​ർ കു​ന്നു​മ​ൽ, ഹി​ത സി. ​മോ​ഹ​ൻ, ബി​നി​ത സൂ​സ​ൻ ഐ​പ്പ്, കെ.​ആ​ർ സൂ​ര്യ​മോ​ൾ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.