ചിറ്റൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി ചിറ്റൂർ താലൂക്ക് കമ്മിറ്റി ചിറ്റൂരിൽ സഹകാരികളുടെ പ്രതിഷേധ ധർണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ചിറ്റൂർ താലൂക്ക് ചെയർമാൻ കെ.സി. പ്രീത് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തനികാചലം, പി. മാധവൻ, കെ.ജി. എൽദോ, വടവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.മധു, കെ.രഘുനാഥ്, കെ. ഗുരുവായൂരപ്പൻ, കെ.വിനോദ് , മുതലമട സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സി.മോഹനൻ, കെ.രാജമാണിക്കം, വി. ശ്രീധരൻ, എസ്.ശാന്തകുമാരൻ, കെ.എ. ഷീബ, പി. മധുസൂദനൻ, തറക്കളം മുരളി എന്നിവർ പ്രസംഗിച്ചു.