സം​ഭ​ര​ണം വൈ​കു​ന്നു, നെല്ല് കെട്ടിക്കിടക്കുന്നു
Monday, November 27, 2023 1:09 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളേ​റെ​യാ​യി​ട്ടും സം​ഭ​ര​ണം നീ​ളു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക.

നെ​ല്ല​ള​ക്കാ​ൻ മി​ല്ലു​ട​മ​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​ക്ക​വ​രും. കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​രെ​ത്തി നെ​ല്ല് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യാ​ലേ മി​ല്ലു​ട​മ​ക​ൾ വീ​ടു​ക​ളി​ലെ​ത്തു​ക​യു​ള്ളു.

ഒ​രു ദി​വ​സം 20 സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​രെ​ത്തി സം​ഭ​ര​ണ തോ​ത് നി​ശ്ച​യി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​കാ​ര​ണ​മാ​ണ് അ​ള​വു​തി​ട്ട​പ്പെ​ടു​ത്ത​ൽ നീ​ളു​ന്ന​ത്.

ന​ല്ലേ​പ്പി​ള്ളി​യി​ൽ 30 പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലാ​യ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ക​ർ​ഷ​ക​രാ​ണു​ള്ള​ത്. സം​ഭ​ര​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പി​ആ​ർ​എ​സ് വൈ​കു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​വു​ന്നു​ണ്ട്.
നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കാ​യി കൃ​ഷി​ഭ​വ​നി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.