യുവാവ് അപകടത്തിൽ മരിച്ചു
1395471
Sunday, February 25, 2024 10:41 PM IST
കോയമ്പത്തൂർ: കോയമ്പത്തൂർ മാടപ്പട്ടിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ച് ഉണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ മാടപ്പട്ടി അമ്മാനഗർ സൗത്ത് ഗാർഡനിൽ ലോകനാഥനാണ് (20) മരിച്ചത്.
പേരൂർ ശാന്തലിംഗ അടികളർ തമിഴ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാടപ്പട്ടി പെട്രോൾ പന്പിനു സമീപം മുന്നിലുള്ള വാനിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ലോകനാഥൻ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കി.