ഗുരുവായൂർ - കോയമ്പത്തൂർ കെഎസ്ആർടിസിക്ക് സ്വീകരണം
1395844
Tuesday, February 27, 2024 6:10 AM IST
ചിറ്റൂർ: ഗുരുവായൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആരംഭിച്ച പുതിയെ കെ എസ് ആർ ടി സി ജീവനക്കാർക്ക്ചിറ്റൂരിൽ യാത്രക്കാർ സ്വീകരണം നൽകി. ഇന്നലെ കാലത്ത് അണിക്കോട്ടിൽ വെച്ച് ബസ് ജീവനക്കാർക്ക് പൊന്നാട അണിയിച്ച് ആദരിച്ചു.
ഗുരുവായൂരിൽ നിന്നും 5.15 ന് ആരംഭിക്കുന്ന സർവ്വീസ് ചിറ്റൂർ, കൊഴിഞ്ഞാമ്പാറ വേലന്താവളം വഴി ഉച്ചയ്ക് 2.30 ന് കോയമ്പത്തൂരിൽ എത്തിച്ചേരും. കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം നാലിന് മടക്കയാത്ര തുടങ്ങും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സമയക്രമീകരണം ഉണ്ടാവുമെന്നും ഗുരുവായൂർ ഡിപ്പോ കൺട്രോളർ അറിയിച്ചു.
ആദ്യദിനത്തിൽ തന്നെ ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്ലേശം അനുഭവപ്പെടുന്ന കൊടുവായൂർ - കോയമ്പത്തൂർ റൂട്ടിൽ ഇൗ സർവീസ് ഏറെ സൗകര്യപ്രദമായിരിക്കുകയാണ്.