അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു
1425070
Sunday, May 26, 2024 7:37 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ അണക്കെട്ടുകളിലെ ജലസംഭരണവും മഴയുടെ കണക്കും പുറത്തുവിട്ടു. പരമാവധി 160 അടി ശേഷിയുള്ള കോയമ്പത്തൂരിലെ സോളയാർ ഡാമിൽ 26.08 അടി ജലനിരപ്പാണ് ഇപ്പോഴുള്ളത്. 22 മില്ലിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പറമ്പിക്കുളം അണക്കെട്ടിൽ 11.40 അടി ജലനിരപ്പ് ഉണ്ട്. 72 അടിയാണ് സംഭരണശേഷി. 23 മില്ലീമീറ്റർ മഴ പെയ്തു. ആളിയാർ അണക്കെട്ടിന്റെ നിലവിലെ ജലനിരപ്പ് 120 അടിയിൽ 75.35 അടിയാണ്. തിരുപ്പൂർ ജില്ലയിൽ തിരുമൂർത്തി അണക്കെട്ടിൽ 60 അടി ശേഷിയുള്ളതിൽ 30.45 അടി ജലനിരപ്പ് ഉണ്ട്. 90 അടി ശേഷിയുള്ള അമരാവതി അണക്കെട്ടിൽ 40.03 അടി ജലനിരപ്പ് രേഖപ്പെടുത്തി. വാൽപ്പാറയിൽ 36 മില്ലീമീറ്ററും, അപ്പർ നീരാർ 31 മില്ലീമീറ്ററും, ലോവർ നീരാർ 22 മില്ലീമീറ്ററും, കടമ്പാറയിൽ 14 മില്ലീമീറ്ററും, സർക്കാർപതി 6 മില്ലീമീറ്ററും, വേട്ടക്കാരൻപുത്തൂരിൽ 8.8 മില്ലീമീറ്ററും, മണക്കടവ് 9 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.