പറമ്പിക്കുളം ജംഗ്ഷനിലെ ബലക്ഷയം സംഭവിച്ച മരം മുറിച്ചുനീക്കണം
1431032
Sunday, June 23, 2024 6:12 AM IST
മുതലമട: പറമ്പിക്കുളത്ത് സന്ദർശകരെത്തുന്ന സാക്ഷരതാ ശില്പത്തിനു സമീപം ബലക്ഷയമുണ്ടായി നിലംപതിക്കാറായ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യം. സന്ദർശകരെ കയറ്റി വനം കാണിക്കാൻ പോവുന്ന സർക്കാർ ബസും ഈ മരത്തണലിനു സമീപത്താണ് നിർത്തിയിടുന്നത്. തുങ്കവാകമരത്തിന് തീർത്തും ബലക്കുറവാണെന്ന് പ്രദേശവാസികൾ പറയുന്നു.
ചെറിയ കാറ്റിൽ പോലും ഇടയ്ക്കിടെ മരശിഖരങ്ങൾ പൊട്ടി വീഴാറുമുണ്ട്. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെല്ലാം ഇവിടെ എത്തിയാണ് വനഭംഗി കാണാൻ പോവുന്നത്. അനിഷ്ട സംഭവം നടക്കുന്നതിനു മുൻപ് അപകട ഭീഷണിയിലുള്ള മരം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.