റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1436213
Monday, July 15, 2024 1:47 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻ സിറ്റിയുടെ 2024-25 വർഷത്തേക്കുള്ള പ്രസിഡന്റായി എ.ബി. അജിത്ത്, സെക്രട്ടറി വിക്രം കെ. ദാസ്, ട്രഷറർ മോഹൻദാസ് എന്നിവർ ചുമതലയേറ്റു.
മുൻപ്രസിഡന്റ് സി. സഹദേവൻ, സെക്രട്ടറി ടി. രഘുനാഥൻ എന്നിവർ വിശിഷ്ടാഥിതികളായി. ആലത്തൂർ എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.എസ്. രാജേന്ദ്രൻ, വിക്രം കെ. ദാസ് എന്നിവർ പ്രസംഗിച്ചു.
പാലക്കാടിന്റെ ഗ്രീൻമാൻ കല്ലൂർ ബാലൻ, വണ്ടാഴി സിവിഎം ഹെഡ്മിസ്ട്രസ് എം. ജയന്തി എന്നിവരെ ആദരിച്ചു.
പ്ലാസ്റ്റിക് സർജറിയിലൂടെ തീപ്പൊള്ളൽ പാടുകൾ ചികിത്സിച്ചു ഭേദമാക്കിയ വിദ്യാർഥിക്കുള്ള കാഷ് പ്രൈസ്, പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.