വള്ളിച്ചെടികൾ ചു​റ്റി​ക്ക​യ​റി; നീ​ർപ്പാ​ല​ത്തി​നു ബ​ല​ക്ഷ​യം
Sunday, August 11, 2024 5:38 AM IST
ക​ല്ല​ടി​ക്കോ​ട്‌: കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു പ്ര​ധാ​ന ക​നാ​ലി​ന്‍റെ കീ​രി​പ്പാ​റ ഭാ​ഗ​ത്തു​ള്ള നീ​ർ​പ്പാ​ലം ബ​ല​ക്ഷ​യം മൂ​ലം ത​ക​ർ​ന്നു വീഴാ​റാ​യി​. ക​ട​മ്പ​ഴി​പ്പു​റം, കോ​ങ്ങാ​ട്‌, മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന കീ​രി​പ്പാ​റ നീ​ർ​പ്പാ​ല​ത്തി​ന്‍റെ 3 പി​ല്ല​റു​ക​ളാ​ണ് ബ​ല​ക്ഷ​യം മൂ​ലം പൊ​ട്ടിവീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​യത്‌.

ആ​ൽമ​ര​ങ്ങ​ളും മ​റ്റ്‌ ചെ​ടി​ക​ളും തൂ​ണു​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റി​യി​ട്ടു​മു​ണ്ട്‌. കാ​ല​പ്പ​ഴ​ക്കം മൂ​ലം തൂ​ണു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ്‌ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്‌ തു​രു​മ്പി​ച്ച ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്‌.


ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ പോ​യ​തോ​ടെ പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യും പു​റ​ത്തുകാ​ണാം. താ​ഴെ പു​ഴ​യും മു​ക​ളി​ൽ ക​നാ​ലും അ​തിനു മു​ക​ളി​ൽ റോ​ഡു​മാ​ണു​ള്ള​ത്‌. റോ​ഡും പൊ​ട്ടി​പ്പൊളി​ഞ്ഞ്‌ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​മ്പോ​ൾ പാ​ലം കു​ലു​ങ്ങു​ന്ന​തും പതിവാണ്. ബ​ല​ക്ഷ​യം വ​ന്ന നീ​ർ​പ്പാ​ലം പു​തു​ക്കിപ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്‌.