സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി
Sunday, August 11, 2024 5:53 AM IST
പാ​ല​ക്കാ​ട്: മ​ങ്ക​ര​യി​ല്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കേ​സ്. മ​ങ്ക​ര സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ അ​ജീ​ഷി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ങ്ക​ര സ്വ​ദേ​ശി​യാ​യ മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഹം​സ​യ്ക്കാ​ണു മ​ർ​ദ​ന​മേ​റ്റ​ത്.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു നി​സാ​ര വ​കു​പ്പാ​ണ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ കൈ​കൊ​ണ്ടു​ത​ല്ലി എ​ന്നു​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പോ​ലീ​സു​കാ​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​നു ശ്ര​മി​ച്ച​താ​യും പ​രാ​തി​ക്കാ​ര​നാ​യ ഹം​സ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ കാ​റി​ല്‍ നി​ന്നി​റ​ങ്ങി​യ പോ​ലീ​സു​കാ​ര​ന്‍ പ്ര​കോ​പ​നം കൂ​ടാ​തെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണു ഹം​സ പ​രാ​തി ന​ല്‍​കി​യ​ത്.


മ​റ്റൊ​രാ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നാ​ണ സൂ​ച​ന. പോ​ലീ​സു​കാ​ര​ന്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ഹം​സ പ​റ​യു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഹം​സ പ​ത്തി​രി​പ്പാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.