ത​ത്ത​മം​ഗ​ലം: ക​ല്ല​ഞ്ചി​റ​യി​ൽ റോ​ഡ് ത​ക​ർ​ന്ന് വൻകുഴിക​ളു​ണ്ടാ​യി വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​വ​സ്ഥ​യി​ലാ​യ സ്ഥ​ലം നാ​ട്ടു​കാ​ർ മെ​റ്റ​ലും എം ​സാ​ൻ​ഡും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​ക്കി മാ​തൃ​കാ​സേ​വ​നം ന​ട​ത്തി. ത​ത്ത​മം​ഗ​ല​ത്തുനി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു ദൂ​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ക​ല്ല​ഞ്ചി​റ റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​തി​നാ​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കുഴികൾ വ്യാ​പി​ച്ചു. ഗ്രാ​മ​സ​ഭ​ക​ളി​ലും പൊ​തു​മ​രാ​മ​ത്തി​ലും നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.