കോയന്പത്തൂർ: ഈ​റോ​ഡ് കാ​ർ​​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യനവ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​സ്കൂ​ൾ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തിജ്ഞാച​ട​ങ്ങും നടത്തി. ഈ​റോ​ഡ് ജ​ല​സം​ഭ​ര​ണവ​കു​പ്പ് മേ​ധാ​വി​യും പൂ​ർ​വവി​ദ്യാ​ർ​ഥിയു​മാ​യ ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലീ​ഡ​ർ ജോ​യ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞാവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ തോ​മ​സ് ചീ​ര​ൻ അ​ധ്യ​ക്ഷനായി. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​പ്ര​ഭാ​ത് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ​ഫാ. ആ​ൻ​സ​ൺ പാ​ണേ​ങ്ങാ​ട​ൻ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. സു​രേ​ഖ സ്വാ​ഗ​ത​വും ര​ക്ഷാ​ക​ർ​തൃപ്ര​തി​നി​ധി ല​ളി​ത ന​ന്ദിയും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.