റോഡരികിലെ ചെരിഞ്ഞ വാകമരം മുറിച്ചുനീക്കണമെന്ന് ആവശ്യം
1570503
Thursday, June 26, 2025 8:22 AM IST
ചിറ്റൂർ: പുഴപ്പാലം റോഡിൽ ചെരിഞ്ഞ് പതനാവസ്ഥയിലുള്ള വാകമരം മുറിച്ച് നീക്കണമെന്ന് യാത്രക്കാർ. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിൽ മരം കൂടുതൽ ഇളകിയത് വാഹനസഞ്ചാരികൾക്ക് ഭീതി വർധിപ്പിച്ചിരിക്കുകയാണ്.
മരം വീണാൽ വലിയ ശിഖരങ്ങൾ റോഡിലാണ് പതിക്കുന്നത്. കൊടുവായൂർ - വേലന്താവളം പാതയെന്നതിനാൽ ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള വഴിയാണിത്. പ്രദേശത്ത് ശക്തമായ മഴയും പെയ്തുവരികയാണ്.