മലയോരജനതയെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ സത്വരനടപടി വേണം
1570486
Thursday, June 26, 2025 8:21 AM IST
മണ്ണാർക്കാട്: മലയോരമേഖലയെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് വിഎഫ്പിസികെ കോട്ടോപ്പാടം സ്വാശ്രയ കർഷകസമിതി 20 ാമത് വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ. രാമൻകുട്ടി അധ്യക്ഷനായി. 2024 - 25 വർഷത്തെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു പദ്ധതി വിശദീകരിച്ചു.
സെക്രട്ടറി സനിജ വിപിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മാർക്കറ്റിംഗ് മാനേജർ ബീന മാത്യു, ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ സി. ചൈത്ര, കേരള ബാങ്ക് ബ്രാഞ്ച് മാനേജർ എൻ. രാജേഷ്, വിഎഫ്പിസികെ അസിസ്റ്റന്റ് ജില്ലാ മാനേജർ കെ. റുക്സാന എന്നിവർ പ്രസംഗിച്ചു. കെ. തങ്കപ്പൻ സ്വാഗതവും സി. രാമൻകുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. രാമൻകുട്ടി-പ്രസിഡന്റ്), കെ. അബൂബക്കർ-വൈസ് പ്രസിഡന്റ്), കെ. രാമചന്ദ്രൻ-ട്രഷറർ.