വീടിന്റെ താക്കോൽ കൈമാറി
1570484
Thursday, June 26, 2025 8:21 AM IST
കല്ലടിക്കോട്: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ജോയ് ഹോംസിന്റെ നേതൃത്വത്തിൽ വേലിക്കാട് മണലിപ്പൊറ്റ പ്രജില രാജേഷിനു നിർമിച്ച് നൽകിയ വീടിന്റെ ഉദ്ഘാടനവും താക്കോൽദാനകർമവും എ. പ്രഭാകരൻ എംഎൽഎ, സിനിമതാരം നരേൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത അധ്യക്ഷത വഹിച്ചു.
മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. ശിവദാസൻ, വാർഡ് മെംബർ സുഭദ്ര, ജോയ് ആലുക്കാസ് ഡപ്യൂട്ടി ജനറൽ മാനേജർ രാജേഷ് കൃഷ്ണൻ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ റിബിൻ പോൾ, പാലക്കാട് ഷോറൂം മാനേജർ അനിഷ്കുമാർ, ഉണ്ണികൃഷ്ണൻ, ജോബി ജോൺ എന്നിവർ പ്രസംഗിച്ചു.