വിദ്യാർഥി മരിച്ചനിലയിൽ
1570564
Thursday, June 26, 2025 10:47 PM IST
ശ്രീകൃഷ്ണപുരം: വലമ്പിലിമംഗലം മഠത്തിൽ അനീഷിന്റെയും അനിതയുടെയും മകൻ അനിരുദ്ധിനെ(17) വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തി.
ഉടൻതന്നെ ശ്രീകൃഷ്ണപുരത്തെ സ്വകാര്യക്ലിനിക്കിലും തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരൻ: അരവിന്ദ്.