വിദ്യാർഥികൾ പൊതിച്ചോർ നൽകി
1570483
Thursday, June 26, 2025 8:21 AM IST
കൊഴിഞ്ഞാമ്പാറ: എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്നദാനം മഹാദാനം സേവന പ്രവർത്തനം ഗവ. അപ്പർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ നിർവഹിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയവർക്കും കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ അശരണർക്കും ഭക്ഷണപ്പൊതികൾ വിതരണം നടത്തി. പ്രധാന അധ്യാപകൻ എ. ഉമ്മർ ഫാറൂഖ് നേതൃത്വം നൽകി. അധ്യാപകൻ ആർ. ശിവൻ, അധ്യാപികമാരായ എ. ജോഹറ, സി.പി. രമാദേവി, അമ്പതോളം വിദ്യാർഥികൾ അന്നദാന സേവനത്തിൽ പങ്കാളികളായി.