മ​ണ്ണാ​ർ​ക്കാ​ട്: ആ​ര്യ​മ്പാ​വ് കോ​ട്ടോ​പ്പാ​ടം ബൈ​പാ​സ് റോ​ഡി​ൽ മ​രം​വീ​ണ് ഗ​താ​ഗ​ത ത​ട​സം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് വൈ​ദ്യു​തി​ലൈ​നി​നു കു​റു​കെ മ​രം​വീ​ണ​ത്. സ്കൂ​ൾ​വി​ട്ട സ​മ​യ​മാ​യ​തി​നാ​ൽ നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്ന​ത്. മ​രം വൈ​ദ്യു​തി​ലൈ​നി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

ഗ​താ​ഗ​ത​ത​ട​സ​ത്തെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്ദു​ൽ ജ​ലീ​ൽ, വി. ​സു​രേ​ഷ്കു​മാ​ർ, മ​ഹേ​ഷ്, ര​ഞ്ജി​ത്ത്, പി.​ആ​ർ. സു​ജി​ത്ത്, കെ.​വി. ശ​ര​ത്ത്, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.