ചി​റ്റൂ​ർ: അ​ങ്ക​മാ​ലി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. ചി​റ്റൂ​ർ ദേ​വാ​ങ്ക​പു​രം സൂ​ര്യ​ഗാ​യ​ത്രി​യി​ൽ പ​രേ​ത​നാ​യ ജ​യ​ശേ​ഖ​ര​ന്‍റെ മ​ക​ൻ ജ്യോ​തി​രാ​ദി​ത്യ(20)​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന അ​മ്മാ​വ​ൻ സ​ജി​നെ(44) പ​രി​ക്കു​ക​ളോ​ടെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ ക​ര​യാം​പ​റ​മ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ജ്യോ​തി​രാ​ദി​ത്യ മ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി അ​മ്മാ​വ​നൊ​പ്പം കൊ​ച്ചി​യി​ലേ​ക്കു പോ​യ​താ​ണ്. സ​ജി​ൻ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ജ്യോ​തി​രാ​ദി​ത്യ​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്കു 12 നു ​ചി​റ്റൂ​ർ പു​ഴ​പ്പാ​ലം വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: സ​ന്ധ്യ. സ​ഹോ​ദ​രി: സൂ​ര്യ​ന​യ​ന.