വ​ട​ക്ക​ഞ്ചേ​രി: ഭീ​മാ​കാ​ര​മാ​യ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും മൂ​ലം മം​ഗ​ലം -ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി. മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ഹീ​റോ ഷോ​റൂ​മി​നുമു​ന്നി​ൽ കു​ഴി​ക​ളു​ടെ രൂ​പംമാ​റി വ​ലി​യ കി​ട​ങ്ങു​ക​ളാ​യി.

ഇ​വി​ടെ അ​പ​ക​ടപ​ര​മ്പ​ര ഉ​ണ്ടാ​കു​ന്ന​തി​നെതു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​ഴി​ക​ളി​ൽ വാ​ഴ​ക​ളും മ​റ്റും മ​ര​ങ്ങ​ളും ന​ട്ടു മു​ന്ന​റി​യി​പ്പുസൂ​ച​ന​ക​ൾ ന​ൽ​കു​ന്നു​ണ്ട്. മൂ​ച്ചി ചു​വ​ട്ടി​ലും വ​ള്ളി​യോ​ടും മു​ട​പ്പ​ല്ലൂ​രും വെ​ള്ള​ക്കെ​ട്ട് അ​തി രൂ​ക്ഷ​മാ​ണ്. വെ​ള്ളം ക​യ​റി മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ പ​ല ക​ട​ക​ൾ​ക്കും ഇ​ന്ന​ലെ തു​റ​ക്കാ​നാ​യി​ല്ല.