ക​ല്ല​ടി​ക്കോ​ട്: വ്യാ​പാ​രമേ​ഖ​ല​യി​ൽ ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി എ​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​യ ബാ​ബു കോ​ട്ട​യി​ൽ പ​റ​ഞ്ഞു.

എ​വിടെയെല്ലാം വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടോ അ​വി​ടെ​യെ​ല്ലാം ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളെ​ടു​ത്ത് സം​ഘ​ട​ന​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല്ല​ടി​ക്കൊ​ട് യൂ​ണി​റ്റ് വ​ാർ​ഷി​ക ജ​ന​റ​ൽബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രി​ന്നു ബാ​ബു കോ​ട്ട​യി​ൽ. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജോ മ​ഞ്ഞാ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ ​മു​ര​ളി​കു​മാ​ർ, എ​ൻ.പി. ​അ​ഷ​റ​ഫ് റി​സ്റ്റി, സി. ​ശ്രീ​കാ​ന്ത്, എ​ൻ.എം.​ അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ്, കെ. ​ആ​ർ.രാ​ഹു​ൽ, എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, ടി.​ജെ. നീ​തു ജോ​ൺ പ്ര​സം​ഗി​ച്ചു.