സെന്റ് തോമസ് സ്കൂളിൽ അന്തർദേശീയ മദ്യ-ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
1570493
Thursday, June 26, 2025 8:21 AM IST
പാലക്കാട്: അന്തർദേശീയ മദ്യ-ലഹരി വിരുദ്ധദിനാചരണം ഇന്നുരാവിലെ ഒന്പതിന് ഒലവക്കോട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മദ്യ- ലഹരിവിരുദ്ധ സന്ദേശം നൽകും.
മദ്യ- ലഹരിവിരുദ്ധസമിതി രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറന്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് ആശംസാപ്രസംഗം നടത്തും. ഫാ. ജോബിൻ മേലേമുറിയിൽ ലഹരിവിരുദ്ധ ക്ലാസെടുക്കും. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും. പ്രിൻസിപ്പൽ സിസ്റ്റർ ലീമ സിഎച്ച്എഫ് സ്വാഗതം പറയും. ഫാ. ജോസ് അങ്ങേവീട്ടിൽ, ഫാ. തോം കിഴക്കേടത്ത്, ഫാ. ഷൈജു പരിയാത്ത്, ഫാ. ഐബിൻ കളത്താര തുടങ്ങിയവർ പങ്കെടുക്കും.