ക​ല്ല​ടി​ക്കോ​ട്: പു​ലാ​പ്പ​റ്റ ഉ​മ്മ​ന​ഴി പ​ത്തീ​ശ്വ​രം അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ഴി​യ​ന്നൂ​ർ തൃ​പ്പ​ല​മു​ണ്ട ല​ക്ഷം വീ​ട് ഉ​ന്ന​തി പ​മ്പാ​വാ​സ​ൻ(24) ആ​ണ് മ​രി​ച്ച​ത്. വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ട് 6.30നാ​യി​രു​ന്നു സം​ഭ​വം.

കോ​ണി​ക്ക​ഴി ഭാ​ഗ​ത്തു​നി​ന്ന് പു​ലാ​പ്പ​റ്റ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് പ​കു​തി​യി​ൽ മു​റി​ഞ്ഞു നി​ല​ത്തി​രു​ന്നു. അ​ച്ഛ​ൻ: അ​പ്പു, അ​മ്മ: ദേ​വ​കി. സ​ഹോ​ദ​രി​മാ​ർ: അ​ശ്വ​തി, അ​ജി​ത. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.