കുളത്തിൽവീണ് വയോധികൻ മരിച്ചു
1570290
Wednesday, June 25, 2025 11:18 PM IST
നെന്മാറ: വയോധികനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അയിനംപാടം കുന്നിങ്ങൽ വീട്ടിൽ സുബ്രഹ്മണ്യൻ(75) ആണ് മരിച്ചത്.
വീടിനു സമീപമുള്ള കുളത്തിൽ ഭാര്യയോടൊപ്പം കുളിക്കാൻ പോയ സുബ്രഹ്മണ്യൻ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഭാര്യ സമീപത്തെ വീട്ടിൽ അറിയിച്ച് രക്ഷാപ്രവർത്തനം നടത്തി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ബന്ധുക്കൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് സംശയാസ്പദ മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: കമലം. മക്കൾ: ബിന്ദു മോൾ, ബിജുമോൻ, സീന മോൾ. മരുമക്കൾ: കുമാരൻ, മണികണ്ഠൻ, ശരണ്യ.