വൈദ്യുതി സുരക്ഷാവാരാചരണത്തിനു തുടക്കം
1570615
Friday, June 27, 2025 1:13 AM IST
പാലക്കാട്: വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുമായി സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിനു ജില്ലയില്‍ തുടക്കമായി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി. ഗോപി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ എം. ജയപ്രകാശ്, പി. ഷീന, കെഎസ്ഇബി ഇലക്ട്രിക്കല്‍ എൻജിനീയര്‍മാരായ പി.വി. ശ്രീറാം, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറുമുഖ പ്രസാദ് തുടങ്ങിയവരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.