പാ​ല​ക്കാ​ട്: ല​ഹ​രി​യി​ല്‍​നി​ന്ന് യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ലെ ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക് സെ​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി​ക്ടോ​റി​യ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.

പു​ക​യി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ല്ലാ ത​ല​ങ്ങ​ളി​ൽ​നി​ന്നും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഗീ​തു മ​രി​യ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്.​എ​ൻ. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റി ടു​ബാ​ക്കോ സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ യേ​ശു​ദാ​സ​ൻ സ്വാ​ഗ​ത​വും ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്. സ​യ​ന ന​ന്ദി​യും അ​റി​യി​ച്ചു. ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ദി​വ്യ, ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി​നോ​ദ് കു​മാ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന മ​ത്സ​രം, ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളു​ടെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ അ​വ​ത​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

ലോ​ക പു​ക​യി​ല​വി​രു​ദ്ധ ദി​ന​മാ​യ മേ​യ് 31 ന് ​ആ​രം​ഭി​ച്ച ആ​രോ​ഗ്യം​ആ​ന​ന്ദം അ​ക​റ്റാം​അ​ർ​ബു​ദം ര​ണ്ടാം​ഘ​ട്ട കാ​ൻ​സ​ർ പ്ര​തി​രോ​ധ ജ​ന​കീ​യ കാ​മ്പ​യി​ൻ സ​മാ​പ​ന​വും ന​ട​ന്നു.