തീരദേശ ഹർത്താലിൽ മത്സ്യമേഖല സ്തംഭിച്ചു
Sunday, February 28, 2021 3:11 AM IST
വൈപ്പിൻ: മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ചു മത്സ്യമേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതി ഇന്നലെ ആഹ്വാനം ചെയ്ത തീരദേശ ഹർത്താലിൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലകൾ സ്തംഭിച്ചു. ഹാർബറുകളും അനുബന്ധ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബോട്ടുകൾ കടലിൽ പോയില്ല. ഹർത്താലിൽ ധീവരസഭയും ശക്തമായി രംഗത്തുണ്ടായിരുന്നു.
ആഴക്കടൽ മത്സ്യബന്ധന കരാറിനൊപ്പം കെഎംഎഫ്ആർ ഭേദഗതി ചെയ്തുള്ള 2020 ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച ഓർഡിനൻസും 2010ലെ ഇൻലാൻഡ് മത്സ്യബന്ധന നിയന്ത്രണ നിയമഭേദഗതി ഓർഡിനൻസും റദ്ദു ചെയ്യണമെന്നു ധീവര സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി വി. ദിനകരൻ എന്നിവർ ആവശ്യപ്പെട്ടു.