കെ.ജെ. ഷൈന്‍ പരാതി നല്കി
Friday, September 19, 2025 1:45 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ. ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്കി.
ആന്തരിക ജീര്ണതകള്മൂലം കേരള സമൂഹത്തിനുമുന്നില്‍ തല ഉയര്‍ത്താനാകാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാന്‍ തന്റെ പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമിച്ച സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ തെളിവുകള്‍ സഹിതമാണു പരാതി നല്‍കിയതെന്ന് കെ.ജെ. ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.