കൊ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ​​​ത് 1,949 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ൾ. സം​​​സ്ഥാ​​​ന എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു 2025 ഓ​​​ഗ​​​സ്റ്റ് വ​​​രെ 312 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണു പ്ര​​​തി​​​ക​​​ളാ​​​യ​​​ത്.

2024ല്‍ 379 ​​​പേ​​​രും 2023ല്‍ 531 ​​​പേ​​​രും 2022ല്‍ 332 ​​​പേ​​​രും 2021ല്‍ 80 ​​​പേ​​​രും ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടു. 79 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് 2020ല്‍ ​​​ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ​​​ത്. 2019ല്‍ 74 ​​​പേ​​​രും 2018ല്‍ 100 ​​​പേ​​​രും 2017ല്‍ 42 ​​​പേ​​​രും 2016ല്‍ 20 ​​​പേ​​​രും ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യി.


ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 454 ആ​​​ണ്. ക​​​ഴി​​​ഞ്ഞ എ​​​ട്ടു മാ​​​സ​​​ത്തി​​​നി​​​ടെ മാ​​​ത്രം ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ 49 വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2024ലും 2023​​​ലും 52 പേ​​​ർ വീ​​​തം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു. 2022ല്‍ 61, 2021​​​ല്‍ 38, 2020ല്‍ 58, 2019​​ല്‍ 42, 2018ല്‍ 68, 2017ല്‍ 21, 2016ല്‍ 13 ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം.