യുവേഫ സൂപ്പർ കപ്പ് കിരീടപോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ്ബായ അത്ലാന്തയെ നേരിട്ടാണ് റയൽ മാഡ്രിഡ് 2024-25 സീസണ് ആരംഭിച്ചത്. ലാ ലിഗയിൽ റയലിന്റെ ആദ്യ മത്സരം 19ന് പുലർച്ചെ ഒന്നിന് മയ്യോർക്കയ്ക്കെതിരേയാണ്. 18നു പുലർച്ചെ ഒന്നിന് വലൻസിയയ്ക്കെതിരേയാണ് ബാഴ്സയുടെ സീസണ് ഓപ്പണർ.
354 ദിന സീസണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് ഏറ്റവും ദൈർഘ്യമേറിയ സീസണ് ആണ്. സിറ്റി സൂപ്പർതാരം എർലിംഗ് ഹാലണ്ടിനു മുന്നിൽ പരമാവധി 70 മത്സരങ്ങളാണ് ഈ സീസണിൽ ഉള്ളത്.
354 ദിനം നീളുന്ന സീസണ് ആണ് 2024-25. റയൽ മാഡ്രിഡിന്റെ കിലിയൻ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം എന്നിവർക്കും പരമാവധി 70 മത്സരങ്ങൾ ഈ സീസണിൽ കളിക്കേണ്ടിവന്നേക്കും. 2025 ജൂലൈ 13നു നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള കണക്കാണിത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യപരിശീലകൻ എറിക് ടെൻ ഹഗിനെ നിലനിർത്തിയത് അദ്ഭുതത്തോടെ വീക്ഷിക്കുന്നവരുണ്ട്. ഈ തീരുമാനം ശരിവയ്ക്കാൻ ടെൻ ഹഗിനുള്ള അവസാന അവസരമാണ് 2024-25 സീസണ്.
ശേഷം മൂന്ന് ഇംഗ്ലീഷ് പ്രീമയിർ ലീഗ്, സ്പാനിഷ് ലാ ലിഗ എന്നീ പോരാട്ടങ്ങളുടെ ഗ്ലാമറും താരപ്രഭയുമില്ലെങ്കിലും ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍ എന്നിവയും ചേരുന്നതാണ് യൂറോപ്പിലെ വന്പൻ ക്ലബ് ലോകം.
ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക്കിന്റെ യമാൽ മുസിയാല, ഹാരി കെയ്ൻ, ലെവർകൂസന്റെ റോബർട്ട് ആൻഡ്രിക് തുടങ്ങിയവരാണ് സൂപ്പർ താരങ്ങൾ. ലെവർകൂസനാണ് നിലവിലെ ചാന്പ്യന്മാർ.
ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാൻ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. ഇന്ററിന്റെ ലൗതാരൊ മാർട്ടിനെസ്, എഎസ് റോമയുടെ പൗലൊ ഡിബാല തുടങ്ങിയവർ സീരി എയുടെ മുഖങ്ങളാകും.
എംബപ്പെയുടെ അഭാവത്തിൽ ഫ്രഞ്ച് ലീഗിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. എന്നാൽ, പിഎസ്ജിയുടെ ഉസ്മാൻ ഡെംബെലെ, ലിലയുടെ എയ്ഞ്ചൽ ഗോമസ് തുടങ്ങിയവരാണ് ലീഗിലെ മുൻനിര താരങ്ങൾ.