പാ​​രീ​​സ്/​​മ്യൂ​​ണി​​ക്/​​ലി​​വ​​ര്‍​പൂ​​ള്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ (പി​​എ​​സ്ജി) മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍​മി​​ലാ​​ന്‍, മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ളും ജ​​യം നേ​​ടി.

പി​​എ​​സ്ജി 4-0 അ​​ത്‌​‌​ലാ​​ന്ത

ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബാ​​യ അ​​ത്‌​ലാ​​ന്ത​​യെ ത​​രി​​പ്പ​​ണ​​മാ​​ക്കി​​യാ​​ണ് പി​​എ​​സ്ജി കി​​രീ​​ടം നി​​ല​​നി​​ര്‍​ത്താ​​നു​​ള്ള പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. മാ​​ര്‍​ക്വി​​ഞ്ഞോ​​സ് (3’), ഖ്വി​​ച ക്വാ​​റ്റ​​സ്‌​​ഖേ​​ലി​​യ (39’), നൂനൊ മെ​​ന്‍​ഡ​​സ് (51’), ഗോ​​ണ്‍​സാ​​ലൊ റാ​​മോ​​സ് (90+1’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

ലി​​വ​​ര്‍​പൂ​​ള്‍ 3-2 അ​​ത്‌​ല​​റ്റി​​ക്കോ

ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന് എ​​തി​​രേ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​ഞ്ച് ഗോ​​ള്‍ പി​​റ​​ന്ന ത്രി​​ല്ല​​റി​​ല്‍ 3-2നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ആ​​ന്‍​ഡ്രൂ റോ​​ബ​​ര്‍​ട്ട്‌​​സ​​ണ്‍ (4’), മു​​ഹ​​മ്മ​​ദ് സ​​ല (6’) എ​​ന്നി​​വ​​ര്‍ ആ​​ദ്യ 10 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന് 2-0ന്‍റെ ​​ലീ​​ഡ് ന​​ല്‍​കി. എ​​ന്നാ​​ല്‍, മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റി​​ന്‍റെ (45+3’, 81’) ഇ​​ര​​ട്ട ഗോ​​ളി​​ല്‍ അ​​ത് ല​​റ്റി​​ക്കോ ഒ​​പ്പ​​മെ​​ത്തി. വി​​ന്‍​ജി​​ല്‍ വാ​​ന്‍​ഡി​​ക്കി​​ന്‍റെ (90+2’) ഹെ​​ഡ​​ര്‍ ഗോ​​ളി​​ലാ​​യി​​രു​​ന്നു പി​​ന്നീ​​ട് ലി​​വ​​ര്‍​പൂ​​ള്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


ബ​​യേ​​ണ്‍ 3-1 ചെ​​ല്‍​സി

ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യെ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ത​​ക​​ര്‍​ത്ത് ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. ഹാ​​രി കെ​​യ്ന്‍ (27’ പെ​​നാ​​ല്‍​റ്റി, 63’) ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 3-1ന് ​​ആ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ ജ​​യം. ട്രെ​​വോ ച​​ലൗ​​ബ​​യു​​ടെ (20’) സെ​​ല്‍​ഫ് ഗോ​​ളി​​ലാ​​യി​​രു​​ന്നു ബ​​യേ​​ണ്‍ ലീ​​ഡ് നേ​​ടി​​യ​​ത്. കോ​​ള്‍ പാ​​മ​​ര്‍ (29’) ചെ​​ല്‍​സി​​ക്കാ​​യി വ​​ല കു​​ലു​​ക്കി.

ഇ​​ന്‍റ​​ര്‍​മി​​ലാ​​ന്‍ 2-0 അ​​യാ​​ക്‌​​സ്

ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍​മി​​ലാ​​ന്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 2-0ന് ​​നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ല്‍​നി​​ന്നു​​ള്ള അ​​യാ​​ക്‌​​സ് ആം​​സ്റ്റ​​ര്‍​ഡാ​​മി​​നെ തോ​​ല്‍​പ്പി​​ച്ചു. മാ​​ര്‍​ക​​സ് തുറാ​​മി​​ന്‍റെ (42’, 47’) ഇ​​ര​​ട്ട ഗോ​​ളി​​ലാ​​യി​​രു​​ന്നു ഇ​​ന്‍റ​​റി​​ന്‍റെ ജ​​യം.