മും​ബൈ/​കാ​ണ്‍പു​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് 2025-25 സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​നം മു​ന്‍നി​ര ബാ​റ്റ​ര്‍മാ​രാ​യ ഇ​ഷാ​ന്‍ കി​ഷ​ന്‍, എ​സ്. ഭ​ര​ത്, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ തി​ള​ങ്ങി.

ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ​തി​രേ എ​സ്. ഭ​ര​ത് 142 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം ആ​ന്ധ്ര​പ്ര​ദേ​ശ് 289/3 എ​ന്ന നി​ല​യി​ല്‍ ക്രീ​സ് വി​ട്ടു.

ത​മി​ഴ്‌​നാ​ടി​നെ​തി​രേ ജാ​ര്‍ഖ​ണ്ഡി​നു​വേ​ണ്ടി ഇ​ഷാ​ന്‍ കി​ഷ​ന്‍ (125 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി.307/6 എ​ന്ന നി​ല​യി​ലാ​ണ് ജാ​ര്‍ഖ​ണ്ഡ് ഒ​ന്നാം​ദി​നം അ​വ​സാ​നി​പ്പി​ച്ച​ത്. നാ​ഗ​ലാ​ന്‍ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വി​ദ​ര്‍ഭ​യു​ടെ അ​മ​ന്‍ മോ​ഖ​ഡെ (148 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി നേ​ടി. 302/3 എ​ന്ന നി​ല​യി​ലാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ വി​ദ​ര്‍ഭ.


ച​ണ്ഡി​ഗ​ഡി​നെ​തി​രേ ഗോ​വ​യു​ടെ അ​ഭി​ന​വ് തേ​ജ്‌​റാ​ണ (130 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം 291/3 എ​ന്ന നി​ല​യി​ല്‍ അ​വ​ര്‍ ക്രീ​സ് വി​ട്ടു.

സൗ​രാ​ഷ്‌​ട്ര​യ്‌​ക്കെ​തി​രേ ക​ര്‍ണാ​ട​ക​യു​ടെ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (96) സെ​ഞ്ചു​റി​ക്ക​രി​കെ പു​റ​ത്താ​യി. 295/5 എ​ന്ന നി​ല​യി​ലാ​ണ് ക​ര്‍ണാ​ട​ക.