വനിതാ ട്വന്റി-20: കഷ്മീര്‍ കടന്ന് കേരളം
Thursday, October 16, 2025 12:16 AM IST
ചണ്ഡിഗഡ്: ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ജമ്മു-കശ്മീരിനെ ഒമ്പത് വിക്കറ്റിനു കേരളം കീഴടക്കി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം ജയം.
ജമ്മു-കശ്മീര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി. തുടര്‍ന്നു ക്രീസിലെത്തിയ കേരളം 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം സ്വന്തമാക്കി. കേരളത്തിനായി എസ്. ആശ നാല് ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
കേരളത്തിന്റെ ഓപ്പണര്‍മാരായ ഷാനിയും (37 നോട്ടൗട്ട്) പ്രണവി ചന്ദ്രയും (51) ആദ്യ വിക്കറ്റില്‍ 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.