ദക്ഷിണാഫ്രിക്കയ്ക്ക് 338
Saturday, May 25, 2019 12:54 AM IST
കാർഡിഫ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംല (65), ഫാഫ് ഡുപ്ലസി (88) എന്നിവർ അർധ സെഞ്ചുറി നേടി.