സിസ്റ്റർ ചൈതന്യയെ ആദരിച്ചു
Sunday, January 20, 2019 12:30 AM IST
കൊച്ചി: സാമൂഹ്യസേവനരംഗത്തെ പ്രവർത്തനമികവിന് സിഎംസി ഇടുക്കി കർമലഗിരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ചൈതന്യയെ ലയണ്‍സ് ക്ലബ് ആദരിച്ചു.
ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. ജന്മനാ എച്ച്ഐവി ബാധിതരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സിസ്റ്റർ ചൈതന്യ, തന്റെ ഒരു കിഡ്നി ദാനം ചെയ്തിരുന്നു.
ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് എൻ.ജെ. ആൽബർട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, സോണ്‍ ചെയർപേഴ്സണ്‍ പൗലോസ് കെ. മാത്യു, ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ വി.കെ. വർഗീസ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ എന്നിവർ പ്രസംഗിച്ചു.