നെടുമ്പാശേരിയിൽ ഒരു കിലോ സ്വർണം പിടിച്ചു
Monday, May 20, 2019 1:37 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ശനിയാഴ്ച രാത്രിയും യാത്രക്കാരനിൽനിന്ന് ഒരു കിലോ സ്വർണം പിടികൂടി.
തുടർച്ചയായി നാലാം ദിവസമാണ് കസ്റ്റംസും ഡിആർഐയും ചേർന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. വെള്ളിയാഴ്ച രാത്രി ടിവി സ്റ്റാൻഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽനിന്നു പിടിച്ചെടുത്തിരുന്നു.
സമാനമായ രീയിതിലാണ് ശനിയാഴ്ചയും സ്വർണം കടത്താൻ ശ്രമിച്ചത്.
ഇൻഡിഗോ എക്സ്പ്രസിൽ ദോഹയിൽനിന്നു കൊച്ചിയിലേക്കു വന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാളിൽനിന്നു പിടിച്ചെടുത്ത സ്വർണത്തിനു 32 ലക്ഷം രൂപ വിലവരും.