ചാലക്കുടി പോലീസ് സ്റ്റേഷനു മികവിന്റെ സല്യൂട്ട്!
Saturday, July 13, 2019 1:12 AM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശൂർ റൂറൽ ജില്ലയിലെ ചാലക്കുടിയെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ആലപ്പുഴയിലെ ചേർത്തലയ്ക്കും തിരുവനന്തപുരം സിറ്റിയിലെ ഫോർട്ട് പോലീസ് സ്റ്റേഷനു മൂന്നാം സ്ഥാനവും ലഭിച്ചു.
16നു രാവിലെ 11നു തിരുവനന്തപുരത്തു പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണംചെയ്യും. 2018 കാലയളവിൽ ഈ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണു പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത്.