"അച്ചടക്ക നടപടി സ്വാഭാവിക നടപടി ക്രമം'
Tuesday, August 20, 2019 12:46 AM IST
തൊടുപുഴ: പാർട്ടിയുടെ ഐക്യം സംരക്ഷിക്കാനും സമവായ ചർച്ച നടത്താനും വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനോടും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനോടും സഹകരിക്കാതെ വിഭാഗീയത സൃഷ്ടിക്കുകയാണ് ജോസ് കെ. മാണി വിഭാഗം ചെയ്യുന്നതെന്നു മോൻസ് ജോസഫ് എംഎൽഎ.
ഇതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതു സ്വാഭാവികമാണ്. അച്ചടക്ക നടപടി ഉന്നതാധികാര സമിതിയിൽ അവതരിപ്പിക്കുകയും സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്യുന്ന കീഴ് വഴക്കമാണ് പാർട്ടിക്കുള്ളതെന്നും മോൻസ് ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.