ലോട്ടറി ഓഫീസിലേക്കു മാർച്ചും ധർണയും 18ന്
Tuesday, September 10, 2019 11:55 PM IST
കോട്ടയം: സംസ്ഥാനത്ത് ലോട്ടറി ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മറ്റികൾ 18നു ലോട്ടറി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തും.
ലോട്ടറി ഓഫീസിൽ സ്ഥിരമായി അണ് സോൾഡ് ടിക്കറ്റുകൾ വരുന്നത്, ടിക്കറ്റുകൾ ബില്ല് അടിക്കാതെ വിതരണം നടത്തുന്നത് എന്നിവ ഉൾപ്പെടെ ടിക്കറ്റ് വില്പന സംബന്ധിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുമാണ് മാർച്ചും ധർണയും.
ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.