80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
Sunday, September 22, 2019 12:06 AM IST
പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 80 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി സഹോദരങ്ങൾ പിടിയിൽ. ഇന്നലെ പുലർച്ചെ 5.30ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ - മംഗലാപുരം ട്രെയിനിൽനിന്നാണ് രേഖകളില്ലാതെ കൈവശംവച്ച പണം പിടികൂടിയത്. സംഭവത്തിൽ വേങ്ങര ചേലമ്പ്രാടത്ത് അബ്ദുൾ ഖാദർ (44), ചേലമ്പ്രാടത്ത് വലിയോറയിൽ മുഹമ്മദ് ഷെഫീക് (32) എന്നിവരെ അറസ്റ്റുചെയ്തു. പണം നീളമുള്ള തുണിയിലാക്കി അരയിൽ ചുറ്റിവച്ചിരിക്കുകയായിരുന്നു.
ഡിഎസ്ആർപി ഷറഫുദീന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ കീർത്തിബാബു, സ്ക്വാഡ് അംഗങ്ങളും എസ്ഐമാരുമായ എ. രമേഷ്കുമാർ, എം. സുനിൽ, സിപിഒമാരായ എം.എ. ഹരിദാസ്, ലിജോ ജോണ്സണ് എന്നിവരും ചേർന്നാണ് പ്രതികളെയും പണവും പിടികൂടിയത്.