സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പിൽ ഫയൽ തീർപ്പാക്കൽ യജ്ഞം
Monday, October 14, 2019 12:09 AM IST
തിരുവനന്തപുരം: സമൂഹ്യനീതി, വനിത- ശിശു വികസന വകുപ്പുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിച്ചു.
ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശ പ്രകാരമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിച്ചത്. ഒക്ടോബർ ഒൻപത്, പത്ത്, 11 തീയതികളിലും പൊതു അവധിയായ ഒക്ടോബർ 12നും ജീവനക്കാരെല്ലാവരും മുഴുവൻ സമയം ജോലി ചെയ്താണ് ഫയലുകൾ തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലെ സാമൂഹ്യനീതി വകുപ്പും സമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റുകളും പ്രവർത്തിച്ചു. സെക്രട്ടേറിയറ്റിലെ സാമൂഹ്യനീതി വകുപ്പിൽ എ, ബി, സി, ഡി, ഇ എന്നീ സെക്ഷനുകളിലായി 313 ഫയലുകളാണ് ഈ നാലു ദിവസം കൊണ്ട് തീർപ്പാക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിച്ചു.