കൊടകര സഹൃദയയിൽ ഐഇഡിസി സമ്മിറ്റ് 19ന്
Thursday, October 17, 2019 12:28 AM IST
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനും കൊടകര സഹൃദയ എൻജിനിയറിംഗ് കോളജും ചേർന്നു വിദ്യാർഥികൾക്കായി ഒരുക്കുന്ന ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്റർ (ഐഇഡിസി) സമ്മിറ്റ് 19നു നടത്തും. രാജ്യത്തെ വിവിധ കോളജുകളിൽനിന്നു നാലായിരത്തോളം യുവ സംരഭകർ പങ്കെടുക്കുമെന്നു സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് പാറമേൻ, സ്റ്റാർട്ട്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ടോം തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആശയങ്ങൾ നാലാം വ്യവസായ വിപ്ലവത്തിലേക്ക് ത്വരിതപ്പെടുത്തുക എന്നതാണു സമ്മിറ്റിന്റെ പ്രമേയം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://iedcsum mit.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
19നു രാവിലെ പത്തിന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ അധ്യക്ഷനാകും. വൈകുന്നേരം അഞ്ചിനു സമാപന സമ്മേളനത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കെടിയു വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവർ പങ്കെടുക്കും. പ്രഫ. ജിബിൻ ജോസ്, മനോജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.