മാർക്ക്ദാന തട്ടിപ്പിൽ ഡോക്ടറേറ്റിന് അർഹത: ബെന്നി ബഹനാൻ
Friday, October 18, 2019 11:32 PM IST
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മാർക്ക്ദാന തട്ടിപ്പിൽ ഡോക്ടറേറ്റ് ലഭിക്കാൻ അർഹനാണെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. ധാർമികത ഉണ്ടെങ്കിൽ അദ്ദേഹം രാജിവച്ചു പുറത്തുപോകണം. സിവിൽ സർവീസ് സെലക്ഷനെക്കുറിച്ചുള്ള അടിസ്ഥാന ധാരണപോലും ഇല്ലാതെ വിവരക്കേട് പറയുകയാണു മന്ത്രി. പുനർമൂല്യനിർണയ നടപടികൾ പൂർത്തീകരിക്കും മുന്‍പ് ഉത്തരക്കടലാസിൽ രജിസ്റ്റർ നന്പറും ഫാൾസ് നന്പറും ആവശ്യപ്പെട്ട സിൻഡിക്കറ്റ് അംഗം ഡോ. പ്രകാശിനെ ഉടൻ പുറത്താക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.