തെരഞ്ഞെടുപ്പ് അംഗീകരിക്കണമെന്ന ആവശ്യം തള്ളി
Friday, October 18, 2019 11:57 PM IST
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാനായി തന്നെ തെരഞ്ഞെടുത്തത് അംഗീകരിക്കണമെന്ന ജോസ് കെ. മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ജോസ് കെ. മാണിയെ തെരഞ്ഞെടുത്തത് ഇടുക്കി മുൻസിഫ് കോടതി താത്കാലികമായ തടഞ്ഞ സ്ഥിതിയിൽ മാറ്റമില്ലെന്നും അനുകൂലമായ പുതിയ ഉത്തരവുകളെന്തെങ്കിലും ഹാജരാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ജോസ് കെ. മാണിയുടെ ആവശ്യം മുൻസിഫ് കോടതിയുടെ ഉത്തരവു ചൂണ്ടിക്കാട്ടി കമ്മീഷൻ നേരത്തെ തള്ളിയിരുന്നു. വീണ്ടും ആവശ്യമുന്നയിച്ചതിനുള്ള മറുപടിയാണു കമ്മീഷൻ നൽകിയത്.