ഇന്ന് അവധി
Tuesday, October 22, 2019 12:12 AM IST
കനത്തമഴയെത്തുടർന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പരീക്ഷ മാറ്റി
എംജി യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള നഴ്സസ് ആൻഡ് മിഡ് വൈവ് വ്സ് കൗണ്‍സിൽ നടത്തുന്ന ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കോഴ്സിന്റെ പേപ്പർ- നാല് കമ്യൂണിറ്റി നഴ്സിംഗ് പരീക്ഷ മഴ കാരണം മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു.