മണ്ണാറശാലയിൽ അമ്മയുടെ അനുഗ്രഹം വാങ്ങി ഭക്തർ
Wednesday, October 23, 2019 11:47 PM IST
ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം ദർശനം ഭക്തിസാന്ദ്രമായി. പതിനായിരക്കണക്കിനു ഭക്തരാണ് ആയില്യം തൊഴാനെത്തിയത്.
ക്ഷേത്രത്തിനു കിഴക്കേനടപ്പന്തലിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച ഭക്തർ നാഗരാജാവിനെയും സർപ്പയക്ഷിയമ്മയെയും ദർശിച്ച ശേഷം ഇല്ലത്തെ നിലവറയിൽ സർപ്പദൈവങ്ങളെയും വന്ദിച്ചു.
ദർശനത്തിനായി വൻഭക്തജനത്തിരക്കായിരുന്നു. ഇതിനു ശേഷം കുറുപ്പന്തറ നാഗരാജ സന്നിധിയിൽ ദർശനം നടത്തിയ ഭക്തർ ഭദ്രകാളി, ശ്രീധർമശാസ്താവ് എന്നിവരുടെ നടകളിൽ ദർശനം നടത്തി.