മുസ്ലിം ലീഗ് ദേശീയ നേതാക്കളുടെ യോഗം ഇന്ന്
Monday, November 11, 2019 1:24 AM IST
മലപ്പുറം: അയോധ്യക്കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുസ്ലിംലീഗ് ദേശീയ നേതാക്കളുടെ യോഗം ഇന്നു രാവിലെ 11.30ന് പാണക്കാട്ട് ചേരും. സുപ്രീം കോടതി വിധിയെ മുസ്ലിം ലീഗ് ബഹുമാനിക്കുന്നതായും വിധിയുടെ പൂർണരൂപം പഠിച്ചശേഷം വിശകലനം ചെയ്യുന്നതിനാണ് ഇന്നു യോഗം ചേരുന്നതെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഭാവിയിൽ എന്തു നിലപാടു സ്വീകരിക്കേണ്ടതുണ്ടെന്നു യോഗം ചർച്ചചെയ്യും. തുടർന്ന് കോണ്ഗ്രസ് നേതൃത്വവുമായും യുപിഎ ഘടകകക്ഷികളുമായും ചർച്ചകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.