ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേള: അടിമാലി ടിഎച്ച്എസിന് കീരീടം
Monday, November 11, 2019 11:18 PM IST
കണ്ണൂർ: തോട്ടട ടെക്നിക്കൽ ഹൈസ്കൂളിൽ നടന്നുവന്ന സംസ്ഥാന ഹൈസ്കൂൾ ശാസ്ത്രമേളയിൽ അടിമാലി ടിഎച്ച്എസ് ഓവറോൾ ചാന്പ്യൻമാരായി. 52 പോയിന്റ് നേടിയാണ് അടിമാലി കിരീടം നേടിയത്. 48 പോയിന്റ് നേടി വടകര ടിഎച്ച്എസ് രണ്ടാം സ്ഥാനവും 46 പോയിന്റ് നേടി തൃശൂർ ടിഎച്ച്എസ് മൂന്നാം സ്ഥാനവും നേടി. എക്സിബിഷൻ വിഭാഗത്തിൽ അടിമാലി ടിഎച്ച്എസ്, തൃശൂർ ടിഎച്ച്എസ്, ഇലഞ്ഞി ടിഎച്ചഎസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.