തയ്യൽ തൊഴിലാളികളെ സംരക്ഷിക്കണം: രമേശ് ചെന്നിത്തല
Wednesday, November 13, 2019 11:23 PM IST
തിരുവനന്തപുരം: കാലങ്ങളായി തുടർന്നുവരുന്ന തയ്യൽ വ്യവസായത്തെ സംരക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യൽ വ്യവസായത്തിനു വേണ്ട പരിഗണന നൽകുന്നില്ല. തൊഴിൽ മന്ത്രി നൽകിയിട്ടുള്ള വാക്ക് പാലിക്കണം.സംഘടന നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത ക്ഷേമനിധിയെ സംരക്ഷിക്കാനും വിഹിതം വർധിപ്പിക്കാനും സർക്കാർ തയ്യാറാകണം. തയ്യൽകാരെ ഇ എസ് ഐയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് ആക്കം കൂട്ടണം.
ന്യായമായ അവകാശങ്ങളാണ് തയ്യൽ തൊഴിലാളികൾ ആവശ്യപ്പെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ(എകെഎസ്ടി) സെക്രട്ടേറിയറ്റിലേയ്ക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മാൻകുട്ടൻ അധ്യക്ഷനായിരുന്നു. എം.സി ബാബു, കാർത്തികേയൻ, സതീഷ്കുമാർ, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.