യുവാവിനെ വെട്ടിക്കൊന്നു
Monday, November 18, 2019 12:49 AM IST
നെടുന്പാശേരി: ദേശീയപാത ആലുവ-അങ്കമാലി റോഡിൽ അത്താണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡയാന ബാറിനു മുന്നിൽ നാട്ടുകാർ നോക്കി നിൽക്കേ, കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുന്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ പരേതനായ വർക്കിയുടെ മകൻ ബിനോയി (34) ആണ് ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ ബാറിൽനിന്ന് ബിനോയി മദ്യപിച്ച് പുറത്ത് ഇറങ്ങുന്പോഴായിരുന്നു കൊലപാതകം.